Kozhikode

കോഴിക്കോട് ഗുണ്ടകൾക്കെതിരെ നടപടി; സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളുമടക്കം 69 പേർ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : സംസ്ഥാനവ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും അറസ്റ്റ്. നഗര പരിധിയിൽ 69 പേരെ അറസ്റ്റ് ചെയ്തു. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടിയും ശക്തമാക്കുന്നത്.

കോഴിക്കോട് ഇന്നലെ രാത്രി ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂർത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കിൽ കാപ്പ ചുമത്തൽ നടപടിയിലേക്കടക്കം പൊലീസ് കടക്കും.

Related Articles

Leave a Reply

Back to top button