Kozhikode

മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപകിനെ കണ്ടെത്താന്‍ നിര്‍ണായകമായത് ഫോണ്‍കോള്‍

Please complete the required fields.




വടകര: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപകിനെ കണ്ടെത്താന്‍ നിര്‍ണായകമായത് കഴിഞ്ഞ ദിവസത്തെ ഫോണ്‍കോള്‍. കഴിഞ്ഞ ദിവസം ദീപക് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചിരുന്നു. ഗോവയിലാണ് ഉള്ളതെന്നും രണ്ട് ദിവസം കൊണ്ട് തിരികെ എത്തുമെന്നും ദീപക് പറഞ്ഞതായി അമ്മ ശ്രീലത പറയുന്നു.

നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മഡ്ഗാവില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. ഒരു ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്നാണ് ദീപക് വിളിച്ചത്. ഗോവന്‍ പൊലീസിന്റെ സഹായത്തോടെ ഇയാളുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു. ആധാര്‍ കാര്‍ഡ് മാത്രമാണ് ദീപകിന്റെ കയ്യിലുണ്ടായിരുന്നത്. ദീപകിനെ ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. വിശദമായ മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും.

ദീപക് മരിച്ചെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സ്വര്‍ണ്ണകടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ സംസ്‌കരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ സംസ്‌കരിച്ചത്. ഡിഎന്‍ എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതെന്ന് വ്യക്തമായി. പിന്നീട് ദീപക്ക് എവിടെയെന്നത് സംബന്ധിച്ച് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.

Related Articles

Leave a Reply

Back to top button