
കോഴിക്കോട്: കാരപ്പറമ്പ് മുടപ്പാട് പാലം പ്രദേശത്ത് ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നവർക്കും വിവാഹ പരിപാടിക്കായി എത്തിയവർക്കുമാണ് നായയുടെ കടിയേറ്റത്.
കടിയേറ്റ എല്ലാവരും പ്രാഥമികചികിത്സ നേടി. നായക്ക് പേവിഷബാധ സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.





