Kozhikode

ചെമ്പനോടയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു

Please complete the required fields.




പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു. ചെമ്പനോട ആലമ്പാറ ആദിവാസിക്കോളനിക്ക് സമീപം ജനവാസ കേന്ദ്രത്തിലാണ് കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ നശിപ്പിച്ചത്.

ആലമ്പാറ മനയത്ത് ജോണ്‍, കുബ്ലാനിക്കല്‍ മാത്യു, ഉറുമ്പുങ്ങല്‍ ബിനോയ്, കുബാനിക്കല്‍ തോമസ് എന്നിവരുടെ പുരയിടത്തിലെ കാര്‍ഷിക വിളകളാണ് നശിപ്പിക്കപ്പെട്ടത്. രാത്രി പതിനൊന്നുമണിയോടെ നാല് ആനകളാണ് കൃഷിയിടത്തില്‍ എത്തിയത്. തെങ്ങ് , കവുങ്ങ്, വാഴ, തെങ്ങിന്‍തൈകള്‍ എന്നിവയെല്ലാം നശിപ്പിച്ചു.

പലതവണ കൃഷിയിടത്തില്‍ ആനകള്‍ എത്തിയിട്ടുള്ള സ്ഥലമാണ് ആലമ്പറമേഖല.വട്ടക്കയം മേഖലയില്‍ കടുവയെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വൈകീട്ട് ആറു മണിക്കുശേഷം ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നതിനിടയിലാണ് കാട്ടാനകളുടെ ശല്യം

Related Articles

Leave a Reply

Back to top button