Kozhikode

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടി കായക്കൊടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. കായക്കൊടിയിലെ ഐ എൻ എൽ നേതാവിന്റെ വീട്ടുമുറ്റത്താണ് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചത്.

വീടിന്റെ വാതിലിലേക്കും തീ പടർന്നു. ഐഎൻഎൽ മേഖല ചെയർമാൻ എടക്കണ്ടി പോക്കറിന്റെയും മകൻറെയും സ്കൂട്ടറുകളാണ് സംഭവത്തിൽ കത്തി നശിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടത്.

ഇരു വാഹനങ്ങളും പൂർണമായി കത്തി നശിച്ചു. കാർപെറ്റിലേക്ക് തീ പടർന്നതിനെ തുടർന്ന് വീടിൻറെ മുൻഭാഗത്തെ വാതിലിലേക്കും തീ പടരുകയായിരുന്നു. ചൂടും വെളിച്ചവും കണ്ട് ഉണർന്നപ്പോഴാണ് വീട്ടുകാർ കാര്യം അറിഞ്ഞത്.

ഉടൻ തൊട്ടിൽപാലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തൊട്ടിൽപാലം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്തതായി സി ഐ പറഞ്ഞു. സയൻറിഫിക് സംഘത്തെ വിവരമറിയിച്ചതായും വിദഗ്ധ പരിശോധന തുടരുകയാണെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button