Kozhikode

കണ്ണൂക്കരയിൽ വാഹനാപകടം; കാർ പോസ്റ്റിൽ ഇടിച്ചു തകർന്നു

Please complete the required fields.




കോഴിക്കോട്: കണ്ണൂക്കരയിൽ വൈദ്യുതപോസ്റ്റിലും, ബസിലുമിടിച്ച് കാർതകർന്നു. ദേശീയ പാതയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെറ്റ കാറാണ് അപകടത്തിൽപ്പെട്ടത്.

എതിർഭാഗത്ത് നിന്നും അപകടകരമായ രീതിയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തുവന്ന കാറിനെ ഇടിക്കാതിരിക്കാൻ ഇടത്തോട്ട് വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വട്ടം കറങ്ങി എതിരെ പോവുന്ന ബസിലിടിക്കുകയായിരുന്നു.

പയ്യന്നൂരിൽ നിന്നും യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പോവുന്ന മാധവി ടൂർസ് ആന്റ് ട്രാവൽസിന്റെ ബസിലാണ് കാറിടിച്ചത്. കാറിൽ രണ്ട് യാത്രക്കാരും , ബസിൽ 15 യാത്രക്കാരുമാണുണ്ടായത്. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് വൈദ്യുതപോസ്റ്റ് തകർന്നതിനാൽ പ്രദേശത്തെ വൈദ്യുത ബന്ധം തകരാറിലായി റോഡ് ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.

Related Articles

Leave a Reply

Back to top button