
കൊച്ചി കളമശേരിയിൽ പഴകിയ പാൽ പിടികൂടി. കുസാറ്റ് കാമ്പസിന് സമീപത്തെ ഡെയിലി മീറ്റ് എന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ പാൽ പിടികൂടിയത്. നഗരസഭാ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കുസാറ്റ് കാമ്പസ് പരിസരത്ത് നിന്നും പാൽ പിടികൂടിയത്. രാവിലെ 500 കിലോ അഴുകിയ ഇറച്ചി കളമശേരിയിൽ നിന്നും പിടിച്ചെടുത്തിരുന്നു, അതിന് തുടർച്ചയായാണ് ഭക്ഷ്യദുരക്ഷാ വിഭാഗം വീണ്ടും പരിശോധന ശക്തമാക്കിയത്.
100 പാക്കറ്റ് പാൽ ആണ് ഇപ്പോൾ പിടികൂടിയത്. നഗരസഭാ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്. ഇപ്പോൾ സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷൻ സീമ കണ്ണൻ അറിയിച്ചു. ഷാർജ ലെസി എന്നിവ നിർമ്മിക്കാനായി സൂക്ഷിച്ചിരുന്ന പാലാണ് പിടികൂടിയത്.





