Kozhikode

സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദ്ധിച്ചതായി പരാതി

Please complete the required fields.




താമരശ്ശേരി: ബഹറൈനിൽ നിന്നെത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ ലോഡ്ജിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതായി പരാതി. നടുവണ്ണൂർ കുന്നത്ത് തറമ്മൽ

ഷഫീഖ്(34)നെയാണ് കരിപ്പൂർ എർപോർട്ടിൽ വെച്ച് തട്ടിക്കൊണ്ടുവന്നത്. തിങ്കളാഴ്ചയാണ് ഷഫീഖ് വിദേശത്ത് നിന്ന് കരിപ്പൂരിലെത്തിയത്. ഷഫീഖിന്റെ കയ്യിൽ കൊടുത്തുവിട്ട സ്വർണ്ണം

തട്ടിയെടുത്തെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്ത് താമരശ്ശേരിയിലെത്തിച്ചത്. കൊടുത്തുവിട്ട മൂന്ന് സെറ്റ് സ്വർണ്ണങ്ങളിൽ ഒരു സെറ്റ് കസ്റ്റംസ്

പിടികൂടിയിരുന്നു. ഇതിന്റെ രേഖകൾ സംഘത്തിന് കൈമാറിയിട്ടുണ്ട്. രണ്ട് സെറ്റ് ഷഫീഖ് മറ്റാർക്കോ കൈമാറിയെന്നാണ് സംഘം ആരോപിക്കുന്നത്. എയർപോർട്ടിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം ഷഫീഖിനെയുമായി താമരശ്ശേരി കെടവൂർ മസ്ജിദിന് സമീപത്തെ ലോഡ്ജിലെത്തുകയും ഇവിടെ പൂട്ടിയിട്ട് മർദ്ധിക്കുകയുമായിരുന്നു.

Related Articles

Leave a Reply

Back to top button