Kozhikode

സംസ്ഥാന സ്കൂൾ കലോത്സവം; വേദികളിലേക്ക് ജനം ഒഴുകുന്നു

Please complete the required fields.




കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തേക്ക് കടക്കുന്നതോടെ കലോത്സവത്തിന്റെ ആവേശം വാനോളം ഉയരുകയാണ്.

ആദ്യ ദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രധാന വേദിക്ക് പുറമെ ജനപ്രിയ കലാ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളുടെ പ്രവാഹം തുടരുകയാണ്.

കലോത്സവം പ്രമാണിച്ച് നഗര പരിധിയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് കാരണം കുട്ടികളും മുതിർന്നവരും കുടുംബ സമേതം വേദികളിൽ എത്തുന്നുണ്ട്.

ബേപ്പൂർ ( ഗുജറാത്തി ഹാൾ ) , ഭൂമി ( സാമൂതിരി സ്കൂൾ തളി) , പാണ്ഡവപുരം ( ആo േഗ്ലാ ഇന്ത്യൻ ഗേൾസ് സ്കൂൾ) , പാലേരി ( ഗണപത് ബോയ്സ് സ്കൂൾ ചാലപ്പുറം) വേദികളിൽ രാവിലെ തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു. കലോത്സവത്തെ കോഴിക്കോട്ടുകാർ ഏറ്റെടുത്തതായി വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും കലോത്സവം വൻ വിജയമാക്കാൻ പരിശ്രമിക്കുകയാണെന്നും കോഴിക്കോടിന്റെ ജനകീയ പങ്കാളിത്തം കലോത്സവത്തിന്റെ വിജയത്തിന് ഏറെ സഹായിക്കുന്നുണ്ടെന്നുo മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button