
തൃശൂര്‍: സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിനാല്‍ തൃശൂരില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഹബീബ് അറസ്റ്റിലായി.
ഓടിയെത്തിയ അയല്‍ക്കാര്‍ ഹബീബിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയിരുന്നു. ഓട്ടോ ഡ്രൈവര്‍ ആണ് ഹബീബ്. രാവിലെ വീട്ടില്‍ നിന്നും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് വിവരം പുറത്ത് വന്നത്.
അടച്ചിട്ട വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്ന് അവശനിലയിലായിരുന്ന ഷാജിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





