Kozhikode

ആവണിപാടത്ത് ചുക്കിന്റെ മധുരം; കലോത്സവ നഗരിയിൽ ചുക്കുകാപ്പി വിതരണം ചെയ്ത് കേരള പോലീസ്

Please complete the required fields.




കോഴിക്കോട് : കലോത്സവ നഗരിയിൽ ചുക്കുകാപ്പിയുടെ മധുരം വിളമ്പി കേരള പോലീസ് അസോസിയേഷനും, കേരള പോലീസ് ഓഫീസ് അസോസിയേഷനും.

വൈകുന്നേരത്തിന്റെ മധുരം കൂട്ടാനായി ആവണിപ്പാടത്ത് വേദി ഒന്നിലാണ് ചുക്കുകാപ്പി വിതരണം നടത്തുന്നത്. വേദിയുടെ കവാടത്തിനടുത്തായി സജ്ജീകരിച്ചിരിക്കുന്ന ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഡി സി പി രാജ്പാൽ മീണ, ഡി പി സി കെ. ഇ ബൈജു എന്നിവർ സന്നിഹിതരായിരുന്നു. ചുക്കുകാപ്പിയുടെ വിതരണം തുടർ ദിവസങ്ങളിലും ലഭിക്കുമെന്ന് കേരള പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button