India

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആരംഭിച്ചു; എൽഐസി ഓഹരികൾ സ്വന്തമാക്കാം

Please complete the required fields.




ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരി വിൽപ്പനയാണ് ആരംഭിച്ചത്. ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടക്കുക.  ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. 

നിക്ഷേപകർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന എൽഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും.എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി  വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത.

നേരത്തെ 5 ശതമാനം ഓഹരികൾ വിറ്റഴിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം എന്നാൽ നിലവിലുള്ള വിപണി സാഹചര്യം കണക്കിലെടുത്ത്  3.5 ശതമാനമായി കുറയ്ക്കണമെന്ന് സെബി നിർദേശിക്കുകയായിരുന്നു. 

Related Articles

Leave a Reply

Back to top button