
കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ കഞ്ചാവ് സംഘം നടുറോഡിൽ ആക്രമിച്ചു. കൂവപ്പള്ളി സ്വദേശി ജോബിക്കാണ് അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.
ക്രിസ്മസിന്റെ തലേ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അക്രമികൾ ഇത് നവമാധ്യമങ്ങളിൽ റീൽസ് വീഡിയോയായും പ്രചരിപ്പിച്ചു.
ക്രിസ്മസ് തലേന്നായിരുന്നു ലഹരിമരുന്നിന് അടിമയായ യുവാക്കളുടെ സംഘം ജോബിയെ മർദ്ദിച്ചത്. പരുക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഒരു തര്‍ക്കമുണ്ടായെന്നും അതുമായി ബന്ധപ്പെട്ട് ആളുമാറി മര്‍ദ്ദിച്ചതെന്നാണ് ജോബിയിൽ നിന്നും ലഭിച്ച വിവരം.
പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. സമീപ പ്രദേശത്തെ യുവാക്കളാണ് മര്‍ദ്ദിച്ചതെന്നാണ് വിവരം. മൊഴിയെടുത്തതിന് ശേഷം അറസ്റ്റുണ്ടാകുമെന്നും പൊലീസ് വിശദീകരിച്ചു.





