
കൊല്ലം: ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. വിവാഹ നിശ്ചയ ചടങ്ങുകള്‍ ബേക്കലിലെ റിസോര്‍ട്ടില്‍ നടന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ജോലിക്കിടെ പരിചയപ്പെട്ട തങ്ങള്‍ സുഹൃത്തുക്കളായി. പിന്നീട് വിവാഹിതരാവാന്‍ തീരുമാനിച്ചു. തങ്ങളുടെ ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണെന്ന് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകി കൂടിയാണ്. ഒരു അഡാര്‍ ലൗ എന്ന സിനിമയിലാണ് നായികയായെത്തിയത്. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
ജൂണ്‍, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഫഹിം.





