Sports

മെസിയുടെ ലോകകപ്പ് ചിത്രത്തിന് റെക്കോർഡ് ലൈക്ക്; ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ 10 ചിത്രങ്ങളിൽ അഞ്ചും മെസിയുടേത്

Please complete the required fields.




36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാക്കിയ ലോകകപ്പാണ് ഇന്ന് അര്‍ജന്റീനയുടെയുടെയും നായകന്‍ മെസിയുടെയും ലഹരി. പൊതു അവധി പ്രഖ്യാപിച്ചും ആഘോഷങ്ങള്‍ സംഘടിപ്പിച്ചും അര്‍ജന്റീനയും നായകനും ലോകകപ്പ് നേട്ടമാഘോഷിക്കുന്നതിനിടയ്ക്ക് അതിമനോഹരമായ ചിത്രം പങ്കുവച്ചിരിന്നു നായകൻ ലയണല്‍ മെസി.

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടി റെക്കോർഡിട്ടിരിക്കുകയാണ് മെസ്സി പോസ്റ്റ് ചെയ്ത ചിത്രം. 5.57 കോടി ലൈക്കുകളോടെ ലോക റെക്കോർഡിനായി പോസ്റ്റ് ചെയ്ത മുട്ടച്ചിത്രത്തിമായിരുന്നു ഇതുവരെ ലൈക്കുകളിൽ മുന്നിൽ. എന്നാൽ മെസ്സി ലോകകപ്പ് ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ആഹ്ലാദ ചിത്രം പോസ്റ്റ് ചെയ്തു 2 ദിവസത്തിനുള്ളിൽ 6.2 കോടി ലൈക്കുകളാണ് നേടിയത്. ഓരോ നിമിഷവും ആയിരക്കണക്കിനു ലൈക്കുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

മെസ്സി പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന മറ്റു ചിത്രങ്ങൾക്കു കോടിയിലേറെ ലൈക്കുകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ 10 ചിത്രങ്ങളിൽ അഞ്ചും മെസ്സി പോസ്റ്റ് ചെയ്തവയാണ്. ലോകകപ്പ് ട്രോഫിയുമായി മെസ്സി വിമാനത്തിലിരിക്കുന്ന ചിത്രം മൂന്നരക്കോടി ലൈക്ക് നേടി നാലാം സ്ഥാനത്തുണ്ട്. നവംബർ 22ന് പോസ്റ്റ് ചെയ്ത മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ചെസ് ഫൊട്ടോഷൂട്ട് ചിത്രം ആറാം സ്ഥാനം നേടിയിരിക്കുകയാണ്.

എന്നാൽ റൊണാൾഡോ പോസ്റ്റ് ചെയ്ത ഇതേ ചിത്രം തന്നെയാണ് മൂന്നാം സ്ഥാനത്ത്. മെസ്സി ലോകകപ്പ് ട്രോഫി കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം 3 കോടി ലൈക്ക് നേടി എട്ടാം സ്ഥാനത്തുണ്ട്.

Related Articles

Leave a Reply

Back to top button