Thrissur
നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം; ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്

തൃശ്ശൂര്‍ : തൃശ്ശൂര്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. മലബാര്‍ എഞ്ചിനീയറിംങ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 8.40 നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീക്ക് സാരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്കുണ്ട്.





