Alappuzha

നാൽപതാമത് എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം

Please complete the required fields.




നാൽപതാമത് എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ ഇന്ന് തുടക്കം. എഐടിയുസി ദേശിയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

2000ൽ അധികം പ്രതിനിധികൾ എഐടിയുസി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തും. വിദേശ ട്രേഡ് യൂണിയൻ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളാണ് സമ്മേളനത്തിലെ പ്രധാന ചർച്ച വിഷയമെന്ന് എ ഐ ടി യു സി ദേശിയ വൈസ് പ്രസിഡന്റ് കാനം രാജേന്ദ്രൻ.

സമ്മേളനത്തിന് എത്തിയ ഇറാൻ പ്രതിനിധിയെ തിരിച്ചയച്ച നടപ്പടിയിൽ എഐടിയുസി പ്രതിഷേധം രേഖപ്പെടുത്തി. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ബഹുജന റാലിയോടെ 20 ന് സമാപിക്കും.

Related Articles

Leave a Reply

Back to top button