
കണ്ണൂര്‍: നവരാത്രി അവധിയുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂരിലേക്ക് പാസഞ്ചര്‍ വണ്ടി ഓടിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. രാത്രി 12.30-ന് ഷൊര്‍ണൂരെത്തും.
15 സ്റ്റോപ്പുകളില്‍ നിര്‍ത്തും (കാസര്‍കോട്-6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂര്‍-7.20, പയ്യന്നൂര്‍-7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂര്‍-10.38, കുറ്റിപ്പുറം-10.59. ഷൊര്‍ണൂര്‍-12.30). ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് വണ്ടി ഓടിക്കും. 13 ജനറല്‍ കോച്ചുകളുണ്ടാകും.





