Kozhikode

കോഴിക്കോട് മലയോര മേഖലയില്‍ രാത്രിയാത്രാ നിയന്ത്രണം

Please complete the required fields.




കോഴിക്കോട്: ശക്തമായ മഴയുടെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കനത്ത മഴയോടൊപ്പം മൂടല്‍ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലുടനീളം, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും മലയോര പാതകളില്‍ അപകടങ്ങളില്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Related Articles

Leave a Reply

Back to top button