Kozhikode

പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം:പൂനൂരിൽ അതിഥി തൊഴിലാളി അറസ്റ്റില്‍

Please complete the required fields.




താമരശ്ശേരി: ആസ്സാം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍.പൂനൂർ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന ആസ്സാം സ്വദേശിയായ ബഹാദുല്‍ ഹഖ്(32) ആണ് പിടിയിലായത്.

കുടുംബ സമേതം താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയാണ് ലൈംഗിക അതിക്രമം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. പേരാമ്പ്ര കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു

Related Articles

Leave a Reply

Back to top button