Pathanamthitta

ആരോ​ഗ്യമന്ത്രിക്കെതിരായ പോസ്റ്റർ പ്രചാരണം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ

Please complete the required fields.




പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെ ഓർത്തഡോക്സ് പള്ളികൾക്ക് മുന്നിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി എബൽ ബാബുവിന്റെ കാർ ആണ് കസ്റ്റഡിയിൽ എടുത്തത്.

ഇയാൾ ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകൻ ആണ്. ഈ വാഹനത്തിൽ ആണ് പള്ളികളുടെ മുന്നിൽ പോസ്റ്റർ പതിപ്പിക്കാൻ എത്തിയതെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയിൽ ആണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കാർ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പൊലീസിനെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തടയാൻ ശ്രമിച്ചു. പിന്നാലെ പ്രവ‍ത്തകർ പ്രതിഷേധിച്ചു.

Related Articles

Leave a Reply

Back to top button