Kozhikode

ബാലുശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി

Please complete the required fields.




ബാലുശ്ശേരി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി. ബാലുശ്ശേരി മുക്കില്‍ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം.

അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മെറ്റല്‍ കൂനയില്‍ കയറിയ ശേഷം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

Related Articles

Leave a Reply

Back to top button