Kottayam

കോട്ടയത്ത് ജ്വല്ലറിയിൽ മോഷണം; മാല വാങ്ങാനെന്ന വ്യാജേന കടയിലെത്തി നാലരപ്പവന്റെ മാലയുമായി യുവാവ് മുങ്ങി; പൊലീസ് അന്വേഷണം ആരംഭിച്ചു

Please complete the required fields.




കോട്ടയം: മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് സ്വര്‍ണം കവര്‍ന്നു കടന്നുകളഞ്ഞു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കോട്ടയത്തെ ജ്വല്ലറിയിയാണ് മോഷണം നടന്നത്. സ്വര്‍ണ മാലകളുമായി ഓടി രക്ഷപ്പെടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത പാമ്പാടി പൊലീസ് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.

പാമ്പാടി ജനറല്‍ ആശുപത്രിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ എത്തിയ യുവാവ് ഉടമയോട് സ്വര്‍ണമാലകളാണ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടത് പ്രകാരം ഉടമ രണ്ട് മാലകള്‍ നല്‍കി. ഉടമയുടെ ശ്രദ്ധ തെറ്റിയ സമയത്ത് മാലകളുമായി യുവാവ് കടന്നു കളയുകയായിരുന്നു. സ്ഥാപനങ്ങളുടെ യൂണിഫോം എന്ന് തോന്നിപ്പിക്കുന്ന വസ്ത്രമാണ് യുവാവ് ധരിച്ചിരുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാല് പവനോളം സ്വര്‍ണമാണ് ജ്വല്ലറിയില്‍ നിന്ന് നഷ്ടപെട്ടതെന്നാണ് നിഗമനം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button