Kozhikode

കോഴിക്കോട് ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു. ഇന്നലെ മാത്രം ജില്ലയില്‍ ഒമ്പത് പേരെ തെരുവുനായ കടിച്ചു. ചേവായൂരില്‍ മേയാന്‍ വിട്ട ആടിനെ നായ കടിച്ചുകൊന്നു. കോഴിക്കോട്, പുറമേരി, വെള്ളൂര്‍, എലത്തൂര്‍, ചേവായൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്.

പുറമേരിയില്‍ പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ നാല് വയസുകാരനായ മകന്‍ നെഹന്‍ കൃഷ്ണനെ നായ കടിച്ചത് വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് പുറമേരിയില്‍ തന്നെ മധ്യവയസ്‌കയെ നായ ആക്രമിച്ചത്.

വെള്ളൂരില്‍ ആറ് വയസുകാരനും ഇന്ന് നായയുടെ കടിയേറ്റു. കൈക്കുംകാലിനുമായാണ് മൂന്ന് പേര്‍ക്കും കടിയേറ്റത്.

Related Articles

Leave a Reply

Back to top button