
പുളിക്കൽ: പാറമടയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ യുവ എൻജിനിയർ മുങ്ങിമരിച്ചു. ചാലിയം കനീശൻകണ്ടി പുത്തൻവീട്ടിൽ അബ്ദുല്ല (ജാസിം-35) ആണ് മരിച്ചത്. കോഴിക്കോട് വി.കെ.സി. ചപ്പൽസ് പ്രൊഡക്‌ഷൻ എൻജിനിയറാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പുളിക്കൽ ആന്തിയൂർക്കുന്നിനുസമീപം പറവൂർ പാറമടയിലാണ് സംഭവം. ആന്തിയൂർക്കുന്നിലെ ബന്ധുവീട്ടുകാരൊടൊപ്പം കുളിക്കാനെത്തിയതായിരുന്നു. കൂടെയുള്ളവർ കുളിച്ച് കയറിയെങ്കിലും ഒരുതവണകൂടി നീന്തിവരാമെന്നു പറഞ്ഞ ഇദ്ദേഹം, ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴുന്നതാണ് കൂടെയുണ്ടായിരുന്നവർ പിന്നീട് കണ്ടത്. ബഹളംകേട്ട് നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹപരിശോധനയ്ക്കുശേഷം മയ്യത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാലിയം മസ്ജിദുൽ മുജാഹിദീനിൽ.
പിതാവ്: കെ.എം. അബ്ദുറഹ്‌മാൻ ഹാജി. മാതാവ്: വി.ഇ.എം. റാബിയ. ഭാര്യ: നൂഫ സൈദ് (ലക്ചറർ, വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി). മക്കൾ: ആദംഅലി, ഈസ (നാലുമാസം





