
കുന്ദമംഗലം : പാലക്കോട്ടുവയലിൽ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു. പെരിങ്ങൊളം പൈങ്ങോട്ടുപുറം കുറിഞ്ഞാലിക്കോട്ടുമ്മൽ മുഹ്സിനാണ് (27) മരിച്ചത്. കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെ അധ്യാപകനാണ്.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. മുഹമ്മദ് -മറിയ ദമ്പതിമാരുടെ മകനാണ്. ഭാര്യ: കെൻസാ ഫർഹാത്ത്, പെരുമണ്ണ. സഹോദരൻ: മുബഷീർ. മയ്യിത്ത് നിസ്ക്കാരം ശനിയാഴ്ച പെരിങ്ങൊളം ജുമാ മസ്ജിദിൽ.





