Kozhikode

കട്ടിപ്പാറ ചമലില്‍ വീണ്ടും എക്‌സൈസിന്റെ ചാരായ വേട്ട, വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

Please complete the required fields.




കട്ടിപ്പാറ: ചമലില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരന്‍ പിടിയില്‍. ചമല്‍ വെളുത്തേടത്ത് ബൈജു (സന്തോഷ് 34) ആണ് പിടിയിലായത്. ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ ലാലുവും സംഘവും നടത്തിയ പരിശോധനയിലാണ് സന്തോഷ് പിടിയിലായത്.

പ്രദശത്ത് വ്യാജ വാറ്റും വില്‍പ്പനയും വ്യാപകമാണ്. എക്‌സൈസ് പരിശോധന നടത്താറുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് പ്രതികളെ പിടി കിട്ടാറുള്ളത്. പ്രിവന്റീവ് ഓഫീസര്‍മാരായ റഫീഖ്, സുരേഷ് ബാബു, സി ഇ മാരായ പ്രദീപ്, സുജീഷ്, ഡ്രൈവര്‍ രാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button