
കോഴിക്കോട്: 2022 ഖത്തർ ലോകകപ്പ് മുന്നോടിയായി സംസ്ഥാനത്ത് നവംബർ 20ന് നടത്തുന്ന “വൺ മില്ല്യൺ ഗോൾ” ക്യാമ്പയിന്റെ ഭാഗമായി പ്രാഥമിക പരിശീലനം നൽകുന്നതിനായി റജിസ്റ്റർ ചെയ്തിട്ടുള്ള സെന്ററുകൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിതരണം ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിൽ നവംബർ 11 മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിലായി 10 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി പ്രാഥമിക പരിശീലനം നൽകുന്നതിനായിട്ടാണ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ വിതരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.





