
ഓമശ്ശേരിയിൽ കാറപകടത്തിൽ വയനാട് സ്വദേശിയായ വ്യാപാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ഏജന്‍സി ഉടമയും, മാനന്തവാടി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി മത്തായി (65) ആണ് മരിച്ചത്. കൊയിലാണ്ടി എടവണ്ണ പാതയിൽ ഓമശ്ശേരി മങ്ങാട് ഇന്ന് പുലർച്ചെ നാലു മണിയോടെ ആയിരുന്നു അപകടം.
മകൻ പോൾ മാത്യുവിനെ ജർമ്മനിയിലേക്ക് യാത്രയാക്കി തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിൽ ഇറക്കി വെച്ച സ്ലാബിൽ ഇടിക്കുകയായിരുന്നു.





