Kasargod

പടന്ന ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകളിൽ പങ്കെടുത്ത് കാസർഗോഡ് ജില്ല അസിസ്റ്റന്റ് കളക്ടർ ഡോ: മിഥുൻ പ്രേമരാജ്

Please complete the required fields.




പടന്ന: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളും, പദ്ധതികളും ഗ്രാമവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും, മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും വേണ്ടി കാസർഗോഡ് ജില്ല അസിസ്റ്റന്റ് കളക്ടർ ഡോ: മിഥുൻ പ്രേമരാജ് ഐ.എ.എസ് ശനിയാഴ്ച നടന്ന പടന്ന ഗ്രാമപഞ്ചായത്തിലെ 6, 11 വാർഡുകളിലെ ഗ്രാമസഭകളിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

ജനാധിപത്യത്തിന്റെ അടിവേരായ ഗ്രാമസഭയിൽ നടന്ന ചർച്ചകളും, നടപടിക്രമങ്ങളും ഗ്രാമസഭയിലെ ജനങ്ങളുടെ പങ്കാളിത്തവും അസിസ്റ്റർറ് കളക്ടർ നേരിട്ട് മനസ്സിലാക്കുകയും, ഗ്രാമസഭ അംഗങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കുള്ള നിവേദനം സ്വീകരിക്കുകയും ചെയിതു.

പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇരു ഗ്രാമസഭയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ നിർവ്വഹിച്ചു.

വാർഡ് മെമ്പർമാരായ പവിത്രൻ പയനി ആറാം വാർഡിലും എം, രാഘവൻ 11 -ാം വാർഡിലും സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് പി ബുഷ്റ,ബ്ലോക് മെമ്പർ ടി രതില, അസിസ്റ്റന്റ് സെക്രട്ടറി അജയൻ, കൈരളി ടീച്ചർ , 6-ാം വാർഡ് വികസന സമിതി കൺവീനർ എ എം ശരീഫ് ഹാജി. എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു. വി.ഇ.ഒ രാജേഷ് നന്ദിയറിയിച്ചു.

Related Articles

Leave a Reply

Back to top button