
എലത്തൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. മൊകവൂര്‍ തടങ്ങാട്ടുവയല്‍ വളപ്പില്‍ത്താഴം വീട്ടില്‍ എം.കെ ഷാഖീഷ് കുമാറി(27)നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മാളിക്കടവ് പെട്രോള്‍ പമ്പിനു സമീപത്തെ റോഡിലൂടെ കാറില്‍ ലഹരി കടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. 1.2062 ഗ്രാം എം.ഡി.എം.എ. കാറില്‍നിന്ന് കണ്ടെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ കെ.ഷംസുദ്ദിന്‍, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ കെ.സി പ്രവീണ്‍കുമാര്‍, സി.ഇ.ഒമാരായ പി.വിപിന്‍, എന്‍.എസ് സന്ദീപ്, പി.പി ജിത്തു, എം.ഷിബു, യോഗേഷ് ചന്ദ്ര, ടി.കെ രാഗേഷ്, എ.സവീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.





