
തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടു വലിച്ചിട്ട സംഭവത്തിൽ കണ്ടക്ടർ കസ്റ്റഡിയിൽ. വെളിയങ്കോട് സ്വദേശി ഉമ്മറിനെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൈകുത്തി താഴെ വീണ വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. കൈക്കാണ് പൊട്ടലേറ്റത്. തുടർന്ന് ചാവക്കാട് പൊലീസിൽ നൽകിയ പരാതിയിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്.





