Kannur

കണ്ണൂരിൽ സ്കൂൾ വരാന്തയിൽ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു

Please complete the required fields.




കണ്ണൂരിൽ സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് കടിയേറ്റത്. രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറുമ്പോൾ പിന്നിലൂടെ എത്തിയ തെരുവുനായ വരാന്തയിൽവച്ച് ഇടതുകാലിൽ കടിക്കുകയായിരുന്നു.

രാവിലെ 9.45 ഓടെയാണ് സംഭവം. ബലംപ്രയോഗിച്ചാണ് നായയുടെ കടി വിടുവിച്ചത്. പരുക്കേറ്റ വിദ്യാർത്ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചുറ്റുമതില്‍ ഉള്ള സ്‌കൂളിലാണ് നായ കടന്നത്.

Related Articles

Leave a Reply

Back to top button