
നാദാപുരം: അഴിയൂരില്‍ അരകിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. തലശേരി മേക്കുന്ന് ആത്തോട് വര്‍ഗീസ് (51) ആണ് പിടിയിലായത്.
പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. അഴിയൂര്‍ കോറോത്ത് റോഡില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ചോമ്പാല എസ്.ഐ വി.കെ മനീഷ് ആണ് അറസ്റ്റ് ചെയ്തത്.
സംഘത്തില്‍ എസ്.ഐ രാജേഷ്, എ.എസ്.ഐ മനോജ് എം.വി, എസ്.സി.പി.ഒ മാരായ സിബന്‍, സാദിഖ്, സി.പി.ഒ ജിജിന്‍ കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.





