
പാലക്കാട് : കൊടുവായൂര്‍ ആണ്ടിത്തറയില്‍ തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കിയൂര്‍ സ്വദേശിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു.
മുറിവ് സ്റ്റിച്ച് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരി എന്ന വയോധികന്‍ ചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.





