Kozhikode

കുറ്റിക്കാട്ടൂരില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ 18 കിലോയോളം കഞ്ചാവ് കണ്ടെത്തി

Please complete the required fields.




കുറ്റിക്കാട്ടൂര്‍: വെള്ളിപറമ്പില്‍ സ്വകാര്യ പറമ്പില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.

ഒരു പാക്കറ്റ് പുറത്തുവീണ നിലയില്‍ കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പൊലീസാണ് പിടിച്ചെടുത്തത്. ഒഴിഞ്ഞ പറമ്പിലെ കാട്ടില്‍ 10 പാക്കറ്റുകളിലായാണ് കഞ്ചാവുണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button