Ernakulam

കൊച്ചിയില്‍ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Please complete the required fields.




കൊച്ചി: കളമശ്ശേരി തൃക്കാക്കരയില്‍ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ വെച്ചാണ് പ്രഭാതസവാരിക്ക് ഇറങ്ങിയവര്‍ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഒരേ നായയാണ് എല്ലാവരെയും ആക്രമിച്ചത്. പരുക്കേറ്റവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

നായയുടെ കടിയേറ്റവരില്‍ സ്ത്രീകളും സര്‍വകലാശാല ജീവനക്കാരും ഉള്‍പ്പടെയുണ്ടെന്നാണ് വിവരം. ആക്രമിച്ച നായയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Back to top button