Palakkad

വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെട്ടതിൽ പ്രതിരോധത്തിലായി സർക്കാർ

Please complete the required fields.




വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെട്ടതിൽ പ്രതിരോധത്തിലായി സർക്കാർ. ലത്തീൻ അതിരൂപതയുടെ ഉപരോധസമരം കാരണമുണ്ടായ നഷ്ടങ്ങൾ സർക്കാർ വഹിക്കണമെന്ന അദാനിഗ്രൂപ്പിന്റെ ആവശ്യം സർക്കാർ നിരാകരിച്ചേക്കും. വ്യാഴാഴ്ച തുറമുഖ മന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയാകും.

നിർമാണം തസപ്പെട്ടതുമൂലം നൂറ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനിഗ്രൂപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട്‌. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതോടെ സമരസമിതിയുമായുള്ള സമവായ ചർച്ചകൾക്കും ഇനി വേഗമേറും. അതേസമയം സമരം ശക്തമായി തുടരുമെന്ന നിലപാട് ആവർത്തിക്കുകയാണ് ലത്തീൻ അതിരൂപത.

Related Articles

Leave a Reply

Back to top button