Kozhikode

കോഴിക്കോട് ജില്ലാ കളക്ടറുമായി ലുത്ഫി മുഹമ്മദ്‌ കൂടികാഴ്ച നടത്തി

Please complete the required fields.




കോഴിക്കോട് : ജില്ലയിലെ വിദ്യാർഥികൾക്കിടയിൽ വളർന്നു വരുന്ന ലഹരി ഉപയോഗം, വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ, ജില്ലയിൽ റോഡ് അരികിൽ വളരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പുനരധിവാസം തുടെങ്ങിയവ യോഗത്തിൽ ചർച്ചയായി.
ചർച്ച വളരെ മികച്ചതായിരുന്നു എന്ന് ലുത്ഫി മുഹമ്മദ്‌ അഭിപ്രായപെട്ടു. ജില്ലയിലെ ലഹരി വിരുദ്ധ ക്യാമ്പയിൻ എല്ലാ വിദ്യാർഥികളും പങ്കാടുകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വിദ്യാർത്ഥികളുടെ പ്രതിനിധിയായാണ് കോഴിക്കോട് ജില്ലാ കളക്ടർ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി ഐ.എ.എസുമായി ലുത്ഫി മുഹമ്മദ്‌ കൂടികാഴ്ച നടത്തിയത്. ലുത്ഫി മുഹമ്മദ് സ്കയ്ലൈറ്റ് ബിൽഡർസ് എംഡി കൊടിയത്തൂർ പുത്തൻ വീട്ടിൽ ഷൈജു സുഹൈലിന്റെ മകനാണ്. കോഴിക്കോട് റെയ്സ് സ്കൂൾ പ്ലസ്റ്റു വിദ്യാർഥിയാണ്.

Related Articles

Leave a Reply

Back to top button