
പന്തീരാങ്കാവ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പന്തീരാങ്കാവ് സ്വദേശി അറസ്റ്റില്‍. മാമ്പുഴക്കാട് മീത്തല്‍ സി ടി പ്രബീഷിനെയാണ് (37) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരയായ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനം പുറത്തറിഞ്ഞത്. പന്തീരാങ്കാവ് എസ് ഐ പി സൂരജിന്റെ നേതൃത്വത്തില്‍ പ്രബീഷ്, കിരണ്‍, ശ്രുതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





