Kozhikode

ലഹരിക്കെതിരെ ഡി വൈ എഫ് ഐ കോരങ്ങാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു

Please complete the required fields.




താമരശ്ശേരി : ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി DYFI സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം DYFI കോരങ്ങാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രവർത്തകരെ ഉൾകൊള്ളിച്ച് ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം DYFI ബ്ലോക്ക് കമ്മറ്റി അംഗം സിനാൻ നിർവഹിച്ചു. ലഹരിക്കെതിരെ മുഖ്യ പ്രഭാഷണം അഡ്വ: TPA നസീർ നിർവ്വഹിച്ചു.

 

അഷ്റഫ് കോരങ്ങാട്, പി.സി. റാഷിദ്, മജീദ് പി.എം., സമദ് എ പി, ബാബു ആനന്ത്, തങ്കപ്പൻ മാസ്റ്റർ, ഇബ്രാഹിം വെളക്കത്ത്, ഷമീം മുസ്ലിയാർ, അമീറലി, മോളി ടീച്ചർ, നാരായണൻ മാസ്റ്റർ, ശശി പി.എം, ഹബീബ് റഹ്മാൻ, സി.പി കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. DYFI യൂണിറ്റ് അംഗം യൂനുസ് അധ്യക്ഷത വഹിച്ചു പരിപാടി ഷംസീർ വമ്പൻ സ്വാഗതവും സജീവൻ നന്ദിയും പറഞ്ഞു. നസിയ ജനകീയ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.

Related Articles

Leave a Reply

Back to top button