Ernakulam

അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവം: ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

Please complete the required fields.




കൊച്ചി: നടൻ ശ്രീനാഥ് ഭാസി അപമര്യാദയായി ഓൺലൈൻ മാധ്യമപ്രവർത്തകയോട് പെരുമാറിയെന്ന കേസിൽ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും. ഓൺലൈൻ മാധ്യമപ്രവർത്തകയോട് കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് പറയുന്നത്.

പ്രാഥമിക മൊഴി ഇന്ന് എടുക്കാനാണ് തിരുമാനം. വിശദമായി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും ശേഖരിക്കും. കേസിൽ അവിടുത്തെ സി സി ടി വി ദൃശ്യങ്ങൾ നിർണായകമായേക്കും.

Related Articles

Leave a Reply

Back to top button