Kozhikode
താമരശ്ശേരിയിൽ സ്കൂട്ടറിലെത്തിച്ച മാലിന്യ ചാക്ക് ദേശീയപാതയോരത്തെ വര്‍ക്ക്ഷോപ്പിന് മുന്നില്‍ ഉപേക്ഷിച്ചയാള്‍ സിസിടിവി ക്യാമറയില്‍ കുടങ്ങി

താമരശ്ശേരി : സ്കൂട്ടറിലെത്തിച്ച മാലിന്യ ചാക്ക് ദേശീയപാതയോരത്തെ വര്‍ക്ക്ഷോപ്പിന് മുന്നില്‍ ഉപേക്ഷിച്ചയാള്‍ സി സി ടി വി ക്യാമറയില്‍ കുടങ്ങി. താമരശ്ശേരി ചുങ്കം പെട്രോള്‍ പമ്പിന് മുന്‍വശത്ത് സ്റ്റേറ്റ് ബാങ്കിന് സമീപമുള്ള വര്‍ക്ക്ഷോപ്പിന് മുന്നിലാണ് മാലിന്യം തള്ളിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സ്കൂട്ടറില്‍ മാലിന്യ ചാക്കുമായി യുവാവ് എത്തിയത്. സ്കൂട്ടര്‍ നിര്‍ത്തി മാലിന്യചാക്ക് ഇറക്കി വെച്ച ശേഷം യുവാവ് സ്കൂട്ടറില്‍ നിന്ന് ഇറങ്ങി അല്പം ദൂരത്തേക്ക് നടന്നു പോയി. പിന്നിട് തിരിച്ചെത്തി മാലിന്യ ചാക്ക് നീക്കിയിട്ട ശേഷം സ്കൂട്ടറുമായി മടങ്ങുകയായിരുന്നു.





