India

ന​​​​മീ​​​​ബി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ടു ചീ​​​​റ്റ​​​​പ്പു​​​​ലി​​​​ക​​​​ളെ ഇന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെത്തിക്കും

Please complete the required fields.




ആ​​​​ഫ്രി​​​​ക്ക​​​​ൻ ​​​​രാ​​​​ജ്യ​​​​മാ​​​​യ ന​​​​മീ​​​​ബി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ടു ചീ​​​​റ്റ​​​​പ്പു​​​​ലി​​​​ക​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തും. ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​വ​​​​യ്ക്കു വം​​​​ശ​​​​നാ​​​​ശം വ​​​​ന്ന​​​​താ​​​​യി 1952ൽ ​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​മി​​​​ത വേ​​​​ട്ട​​​​യാ​​​​ട​​​​ൽ​​​​മൂ​​​​ല​​​​മാ​​​​ണു ചീ​​​​റ്റ​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​യ​​​​ത്. 1947ലാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ അ​​​വ​​​സാ​​​ന ചീ​​​റ്റ ച​​​ത്ത​​​ത്. ഈ ​​​വ​​​ർ​​​ഷം ജൂ​​​​ലൈ 20നു ​​​​ന​​​​മീ​​​​ബി​​​​യ​​​​യു​​​​മാ​​​​യി ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ചു.

അ​​​​ഞ്ചു പെ​​​​ൺചീ​​​​റ്റ​​​​ക​​​​ളും മൂ​​​​ന്ന് ആ​​​​ൺ​​​​ചീ​​​​റ്റ​​​​ക​​​​ളു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ക. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കു​​​​നോ ദേ​​​​ശീ​​​​യോ​​​​ദ്യാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ​​​​യെ തു​​​​റ​​​​ന്നു​​​​വി​​​​ടു​​​​ക. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ മൂ​​​ന്നു ചീ​​​​റ്റ​​​​ക​​​​ളെ ക്വാ​​​റ​​​ന്‍റൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​റ​​​ന്നു​​​വി​​​ടും.ന​​​​മീ​​​​ബി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണു ചീ​​​​റ്റ​​​​ക​​​​ളെ കൊ​​​​ണ്ടു​​​​വ​​​​രി​​​​ക. ന​​മീ​​ബി​​യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന​​ലെ രാ​​ത്രി 8.30നു ​​പു​​റ​​പ്പെ​​ട്ട വി​​മാ​​നം ഇ​​ന്നു രാ​​വി​​ലെ ഗ്വാ​​ളി​​യ​​റി​​ലെ​​ത്തും. അ​​​​വി​​​​ടെ​​​​നി​​​​ന്നു വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ കു​​​​നോ ദേ​​​​ശീ​​​​യോ​​​​ദ്യാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കും.

Related Articles

Leave a Reply

Back to top button