Gulf

യാത്രക്കാർക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചിയിലെത്തു; എയര്‍ ഇന്ത്യ

Please complete the required fields.




മസ്കത്ത്: ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപ്പിടിച്ച് യാത്ര തടസപ്പെട്ട സംഭവത്തിൽ പരിഹാരവുമായി അധികൃതർ. റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ മറ്റൊരു വിമാനത്തിൽ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചിയിലെത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒമാൻ കൺട്രി മാനേജർ കറോർ പതി സിംഗ് അറിയിച്ചു.

മസ്കത്ത് പ്രാദേശിക സമയം 11.30നാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് പകരം വിമാനം യാത്രക്കാർക്കായി ഏർപ്പെടുത്തിയത്. പുക ഉയർന്ന സംഭവത്തെ കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷിക്കും.

ബുധനാഴ്ച ഉച്ചയോടെയാണ് ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപ്പിടിച്ചത്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്ന് പുക ഉയരുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വിമാനത്തിൽ നിന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button