India

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി; വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

Please complete the required fields.




മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്ഥയാണ്.

ചത്തീസ്ഗഡിൽ റായ്പൂർ, ഗരിയാബന്ദ് ജില്ലകൾ പൂർണമായും വെള്ളത്തി നടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയിൽ ഗോദാവരി നദി കരകവിഞ്ഞതോടെ നാസിക് അടക്കമുള്ള മേഖല വെളളപൊക്കത്തിലായി.

പഞ്ചാബിൽ രാജ്കോട്ട്, ജാംനഗർ, പോർബന്ധർ, വൽസാദ്, ജുനഘട്ട് ജില്ലകളിലെ വിവിധ ഗ്രാമങ്ങൾ വെള്ളപൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേനയടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ബംഗാൾ തിരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ തീരത്തും മഴ ശക്തമാവാൻ കാരണം.

Related Articles

Leave a Reply

Back to top button