Top NewsWayanad

മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ബാവലി ചെക്ക് പോസ്റ്റില്‍ പിടിയില്‍

Please complete the required fields.




മാനന്തവാടി: മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ബാവലി ചെക്ക് പോസ്റ്റില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ എം യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ എസ് എന്‍ ശ്രുതി(25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം നൗഫത്ത് മഹല്‍ പി ടി നൗഷാദ്(40 )എന്നിവരെയാണ് ബാവലി ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 100 ഗ്രാം എം ഡി എം എ മയക്കുമരുന്ന് എക്‌സൈസ് പിടിച്ചെടുത്തു. കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ ബാവലി ചെക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 16 ടി 0234 നമ്പര്‍ കാറും എക്‌സൈസ് പിടിച്ചെടുത്തു. യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ഐ ടി ജീവനക്കാരാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി ജി രാധാകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ പി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ അനൂപ്, വിബിന്‍, കെ എസ് സനൂപ്, ഇ സാലിം, വി പി വജീഷ്‌കുമാര്‍, കെ ഇ ഷൈനി, ഡ്രൈവര്‍ എം വി അബ്ദുറഹിം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Related Articles

Leave a Reply

Back to top button