India

ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ കാ​ൽ​ന​ട യാ​ത്ര​യുമായി രാഹുൽ ഗാന്ധി; ഒരുക്കങ്ങൾ ഇങ്ങനെ

Please complete the required fields.




ഒ​രു നൂ​റ്റാ​ണ്ടി​നി​ടെ ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ കാ​ൽ​ന​ട യാ​ത്ര​യുമായി രാഹുൽ ഗാന്ധിയും കൂട്ടരും. പ​ന്ത്ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ൾ, 148 ദി​വ​സം, 3,500 കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ട യാ​ത്ര. ഒ​രു​മി​ച്ചു ന​ട​ക്കു​ക, രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന​താ​ണു ‘ഭാ​ര​ത് ജോ​ഡോ യാ​ത്ര’​യു​ടെ (ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കു​ക- യു​ണൈ​റ്റിം​ഗ് ഇ​ന്ത്യ) മു​ദ്രാ​വാ​ക്യം. സ​ർ​വ​ധ​ർ​മ സ​മ​ഭാ​വ​ന, നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ശ​യം.

ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നു തു​ട​ങ്ങി പ​ത്തു വ​രെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​കും കാ​ൽ​ന​ട യാ​ത്ര. ഹോ​ട്ട​ലു​ക​ളി​ല്ല രാ​ഹു​ലി​ന്‍റെ താ​മ​സ​മെ​ന്ന​തു ചെ​റി​യ കാ​ര്യ​മ​ല്ല. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ശീ​തീ​ക​രി​ച്ച കാ​ര​വ​നി​ലാ​ണ് രാ​ഹു​ൽ താ​മ​സി​ക്കു​ക. മൈ​താ​ന​ങ്ങ​ളി​ലാ​കും ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു മാ​സ​ത്തോ​ളം രാ​ഹു​ലി​ന്‍റെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും അ​ന്തി​യു​റ​ക്കം. കാ​ര​വ​നി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. വ​ലി​യ ക​ണ്ടെ​യ്ന​റു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണു സ​ഹ​യാ​ത്രി​ക​ർ ഉ​റ​ങ്ങു​ക.

എ​ല്ലാ ദി​വ​സ​വും ആ​റോ ഏ​ഴോ കി​ലോ​മീ​റ്റ​ർ ന​ട​ക്കും. ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും വീ​ടു​ക​ളും ക​യ​റി​യി​റ​ങ്ങി​യാ​കും യാ​ത്ര. എം​പി​മാ​രും എം​എ​ൽ​എ​മാ​രും പി​സി​സി നേ​താ​ക്ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ഓ​രോ സം​സ്ഥാ​ന​ത്തും രാ​ഹു​ലി​നെ അ​നു​ഗ​മി​ക്കും.

2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ​യ​ട​ക്കം മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​വി​കാ​രം ഉ​യ​ർ​ത്താ​നും കോ​ണ്‍ഗ്ര​സി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണു രാ​ഹു​ലി​ന്‍റെ നീ​ണ്ട കാ​ൽ​ന​ട യാ​ത്ര. ഭ​യം, മ​താ​ന്ധ​ത, മു​ൻ​വി​ധി എ​ന്നി​വ​യു​ടെ രാ​ഷ്‌​ട്രീ​യ​ത്തി​നും ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന നാ​ശ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​നും വ​ർ​ധി​ച്ചു​വ​രു​ന്ന അ​സ​മ​ത്വ​ങ്ങ​ൾ​ക്കും ബ​ദ​ൽ ന​ൽ​കാ​നാ​ണു യാ​ത്ര ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജ​ന​വി​രു​ദ്ധ, ദേ​ശ​വി​രു​ദ്ധ മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കു​ക എ​ന്ന​താ​ണു ല​ക്ഷ്യം. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ഗു​ഢാ​ലോ​ച​ന പൊ​ളി​ക്കു​മെ​ന്നും കോ​ണ്‍ഗ്ര​സ് നേതാക്കൾ പറയുന്നു.

രാ​ജീ​വ് ഗാ​ന്ധി 1991ൽ ​കൊ​ല്ല​പ്പെ​ട്ട ശ്രീ​പെ​രു​ന്പ​ത്തൂ​രി​ലെ സ്മാ​ര​ക​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച ശേ​ഷ​മാ​കും രാ​ഹു​ൽ ക​ന്യാ​കു​മാ​രി​യി​ലെ​ത്തു​ക. ക​ന്യാ​കു​മാ​രി​യി​ലെ ഗാ​ന്ധിമ​ണ്ഡ​പ​ത്തി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. അ​ടു​ത്ത ശ​നി​യാ​ഴ്ച മു​ത​ൽ 19 ദി​വ​സ​മാ​ണു കേ​ര​ള​ത്തി​ൽ രാ​ഹു​ലി​ന്‍റെ യാ​ത്ര. തു​ട​ർ​ന്ന് 21 ദി​വ​സം ക​ർ​ണാ​ട​ക​ത്തി​ലും. കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നുപോ​കുമ്പോഴാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ര​ത​യാ​ത്ര.

34 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 117 പേ​ർ രാ​ഹു​ലി​നോ​ടൊ​പ്പം രാ​ജ്യ​മൊ​ട്ടാ​കെ ഉ​ണ്ടാ​കും. പ​വ​ൻ ഖേ​ര, ക​ന​യ്യ കു​മാ​ർ, മു​ൻ പ​ഞ്ചാ​ബ് മ​ന്ത്രി വി​ജ​യ് ഇ​ന്ദ​ർ സിം​ഗ്ല എ​ന്നി​വ​ർ മു​ത​ൽ മ​ല​യാ​ളി​ക​ളാ​യ ചാ​ണ്ടി ഉ​മ്മ​ൻ, മ​ഹി​ളാ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷീ​ബാ രാ​മ​ച​ന്ദ്ര​ൻ, കെ.​ടി. ബെ​ന്നി, വി. ​ഫാ​ത്തി​മ, എം.​എ. സ​ലാം, മ​ഞ്ജു​ക്കു​ട്ട​ൻ, ന​ബീ​ൽ നൗ​ഷാ​ദ്, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും 117 ഭാ​ര​ത് യാ​ത്രി​ക​രി​ലു​ണ്ട്. കോ​ണ്‍ഗ്ര​സു​കാ​ർ​ക്കു പു​റ​മെ പൊ​തു​ജ​ന​ങ്ങ​ളെ​യും യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്നു​ണ്ട്.

Related Articles

Leave a Reply

Back to top button