
താമരശ്ശേരി : ലൈഫ് പദ്ധതിപ്രകാരം അർഹരായവർക്ക് തോട്ടഭൂമിയിൽ വീട് നിർമാണത്തിനുള്ള തടസ്സം നീക്കുക, ഇത്തരം ഭൂമിയിൽ കാലങ്ങളായി താമസിക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക-കർഷകത്തൊഴിലാളി സംയുക്ത സമരസമിതി താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.
രാരോത്ത്, കെടവൂർ വില്ലേജ് പരിധിയിൽപ്പെട്ട ആദ്യകാല തോട്ടഭൂമികളിലെ ചെറുകിട കർഷകരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് ആർ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ സി.പി. നിസാർ അധ്യക്ഷനായി. ടി.സി. വാസു, ടി.കെ. അരവിന്ദാക്ഷൻ, കെ.സി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.





