
ഫറോക്ക്: നല്ലൂരങ്ങാടിയിൽ വർക്‌ഷോപ് ഉടമയെ കഴുത്ത് മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശ് ബോഡി വർക്സ് ഉടമ ചേലേമ്പ്ര കീരാൻ വീട്ടിൽ ചമ്മിനി പ്രകാശൻ(47) ആണു ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രം കൊണ്ടു മുറിവേറ്റു സ്ഥാപനത്തിൽ മരിച്ചത്.
ജോലിക്കാരൻ ഉച്ചയ്ക്ക് വീട്ടിൽ പോയ സമയത്താണ് സംഭവം. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ: വിനീത. മക്കൾ: നിത്യ, നിഥുൻ.